പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയില്‍ പോകുന്നത്

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയില്‍ പോകുന്നത്.
ഈ മാസം 31നാണ് സന്ദര്‍ശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദര്‍ശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദര്‍ശനം.
എന്നാല്‍ 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം.
എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ്, പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 30 ന് ജപ്പാന്‍ സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്കൊപ്പം ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അവിടെ നിന്ന് അദ്ദേഹം ചൈനയിലേക്ക് പോകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.