മാലിദ്വീപിലെത്തി പ്രധാനമന്ത്രി മോദി. സ്വീകരിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു

 
 Modi in malideep

ന്യൂഡൽഹി: രണ്ട് ദിവസത്തെ ബ്രിട്ടൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാലിദ്വീപിൽ എത്തി. തുടർന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി മുതിർന്ന കാബിനറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണവും നൽകി. നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിലുള്ള മൂന്നാമത്തെ മാലിദ്വീപ് സന്ദർശനവും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റതിനുശേഷം വിദേശ രാഷ്ട്രത്തലവൻ നടത്തുന്ന ആദ്യ സന്ദർശനവുമാണിത്.

പ്രസിഡന്റ് മുയിസുവിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തിയ മോദി മാലിദ്വീപിൽ ജൂലൈ 26-ന് നടക്കുന്ന 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് മാലിദ്വീപ് തലസ്ഥാനമായ മാലെ വർണ്ണാഭമായ ബാനറുകൾ, ഭീമൻ പോസ്റ്ററുകൾ, ഇന്ത്യൻ ദേശീയ പതാക എന്നിവയാൽ അലങ്കരിച്ചിരുന്നു. റിപ്പബ്ലിക് സ്ക്വയർ, മാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നയിക്കുന്ന പ്രധാന റോഡുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിനായി അലങ്കാരങ്ങളാൽ ഒരുക്കിയിരുന്നു.

Tags

Share this story

From Around the Web