ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു; മന്ത്രി രമേശ് ചെന്നിത്തല,മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടി

 
RAMESH CHE


തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ പിഡബ്ല്യൂഡി സെക്രട്ടറി ആയിരിക്കേ നടത്തിയ അഴിമതികളില്‍ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു.

 തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

 ലീ സീ ബീന്‍ നിരവധി പരാതികള്‍ ഉന്നയിച്ചു. രണ്ടു ആത്മഹത്യ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഒരു കുറിപ്പില്‍ വ്യക്തമായി ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.


പരാതി സംബന്ധിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. വി എസ് അച്യുതാനന്ദന്‍ അധികാരത്തില്‍ വന്ന ശേഷം കേസിനു ഫോളോ അപ്പ് ഉണ്ടായില്ലെന്ന് അദേഹം പറഞ്ഞു. 

പിന്നീട് ഗ്യാനേഷിനേ ട്രാന്‍സ്ഫര്‍ ചെയ്തു. കെഎസ്ടിപി പദ്ധതിയില്‍ അഴിമതി ഉണ്ടെന്നു നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കെഎസ്ടിപി പദ്ധതി മാത്രമല്ല പ്രശ്‌നം. 

ഒരു പ്രോജക്റ്റ് എഞ്ചിനീയര്‍ അഴിമതി ആരോപിച്ചു ആത്മഹത്യ ചെയ്തു. ആ അഴിമതിയാണ് അന്വേഷിക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ നിയമപരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനു നിയമ പ്രശ്‌നമില്ല. ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ പദവി അന്വേഷണത്തിനു തടസ്സമില്ല എന്നു നിയമോപദേശം ലഭിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. അദ്ദേഹം മറ്റൊരു വകുപ്പില്‍ സെക്രട്ടറി ആയിരുന്ന സമയത്തെ അഴിമതി ആണ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags

Share this story

From Around the Web