സ്‌പെയിനിലെ കത്തോലിക്ക സഭയില്‍ ഒഴിവ് വന്ന വിവിധ രൂപതകളില്‍ പാപ്പയുടെ നിയമനം കാത്ത് വൈദികരും വിശ്വാസികളും
മാഡ്രിഡ്: സ്‌പെയിനിലെ കത്തോലിക്ക സഭയില്‍ ഒഴിവ് വന്ന വിവിധ രൂപതകളില്‍ പാപ്പയുടെ നിയമനം കാത്ത് വൈദികരും വിശ്വാസികളും.
നിലവില്‍ സ്‌പെയിനിലെ കത്തോലിക്കാ സഭയ്ക്ക് 69 പ്രാദേശിക രൂപതകളും ഒരു സൈനിക അതിരൂപതയുമാണുള്ളത്. നിലവില്‍ സേവനമനുഷ്ഠിക്കുന്ന 75 മെത്രാന്മാരും വിരമിച്ച (എമിരിറ്റസ്) 48 മെത്രാന്മാരും സഭയിലുണ്ട്.
കര്‍ദ്ദിനാളുമാരായ ജുവാന്‍ ഹോസെ ഒമെല്ല, ഹോസെ കോബോ എന്നിവരുള്‍പ്പെടെ 15 അതിരൂപതാ മെത്രാപ്പോലീത്തന്മാര്‍, 49 രൂപതാ മെത്രാന്മാര്‍, 11 സഹായമെത്രാന്മാര്‍ എന്നിവരാണ് സഭയെ നയിക്കുന്നത്.
എന്നാല്‍ നിലവില്‍ പത്തോളം മെത്രാന്മാരുടെ പുതിയ നിയമനത്തിനായി രാജ്യത്തെ വിശ്വാസി സമൂഹം കാത്തിരിക്കുകയാണ്. നിലവില്‍ നാല് രൂപതകളില്‍ മെത്രാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ് (ലെറല ്മരമിലേ).
മറ്റ് ആറ് രൂപതകളെ നയിക്കുന്ന മെത്രാന്മാര്‍ 75 വയസ്സ് പിന്നിട്ടതിനെത്തുടര്‍ന്ന് പാപ്പയ്ക്കു രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ ലെയോ പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാനിലെ മെത്രാന്മാര്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി സ്പാനിഷ് സഭയ്ക്കു വേണ്ടി നടത്തേണ്ട നിയമനം പത്തായി ഉയര്‍ന്നിരിക്കുകയാണ്.
അസ്റ്റോര്‍ഗ, ടെറുവല്‍ വൈ അല്‍ബാരാസിന്‍, ഒസ്മ-സോറിയ, കാഡിസ് സിയുത തുടങ്ങിയ രൂപതകളിലാണ് നിലവില്‍ മെത്രാന്മാരില്ലാത്തത്.
ബാഴ്സലോണ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ജുവാന്‍ ജോസ് ഒമേല്ല, ക്യൂന്‍ക രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മരിയ യാങ്വാസ്, മല്ലോര്‍ക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റിയ ടാല്‍താവുള്‍, കാര്‍ട്ടജീന രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മാനുവല്‍ ലോര്‍ക്ക പ്ലാന്‍സ്, ടെറസ രൂപതാധ്യക്ഷന്‍ ബിഷപ്പ് സാല്‍വഡോര്‍ ക്രിസ്റ്റോ കോള്‍, സെഗോര്‍ബ്-കാസ്റ്റലോണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് കാസിമിറോ ലോപ്പസ് ലോറന്റെ എന്നിവര്‍ പ്രായപരിധിയായ 75 വയസ്സു പിന്നിട്ടതിനെ തുടര്‍ന്നു രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.
ഏകദേശം ഏഴുദശലക്ഷത്തോളം വിശ്വാസികളാണ് പത്തു രൂപതകളിലുമായിട്ടുള്ളത്. രൂപതകളിലേക്ക് അനുയോജ്യരായ മെത്രാന്മാരെ ഉടന്‍ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം.