ഇറച്ചികോഴിക്കും മുട്ടക്കും വില കുതിക്കും; കോഴിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് പ്രധാനകാരണം
കൊച്ചി: രാജ്യത്ത് വന്‍ വിലക്കയറ്റം വരുന്നു. ഡിസംബറോടെ ഇറച്ചിക്കോഴിക്കും മുട്ടക്കുമെല്ലാം വന്‍ വിലക്കയറ്റമുണ്ടാകുമെന്നാണ് പ്രവചനം. 25 മുതല്‍ 30 ശതമാനം വരെ വില വര്‍ധന ഇറച്ചിക്കോഴിക്ക് ഉണ്ടാവും.
കോഴിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് ഇറച്ചിക്കോഴിയുടെ വില കൂടാനിടയാക്കുന്ന പ്രധാനകാരണം. ചോളത്തിന് കഴിഞ്ഞ മാസങ്ങളില്‍ വില ഉയര്‍ന്നിരുന്നു. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ ചോളത്തിന്റെ സ്റ്റോക്കുകള്‍ പലരും പൂഴ്ത്തിവെക്കുന്നത് തുടരുകയാണ്. കാലിത്തീറ്റ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കളിലൊന്നാണ് ചോളം.
നിലവില്‍ പല മൊത്തവ്യാപാര കേന്ദ്രങ്ങളിലും മുട്ടയൊന്നിന് ആറ് മുതല്‍ ഏഴ് രൂപ വരെയാണ് വില. ഇത് ഏഴ് മുതല്‍ എട്ട് രൂപ വരെയായി ഉയരുമെന്നാണ് പ്രവചനം. ഇതിന് ആനുപാതികമായി റീടെയില്‍ വിലയും ഉയരും. ചിക്കന്‍വില നിലവിലുള്ള 225-250 എന്ന നിരക്കില്‍ നിനനും 260-275 എന്നതിലേക്ക് വില ഉയരും.
ഡിസംബറിലും ജനുവരിയിലുമാണ് പൗള്‍ട്രി ഉല്‍പന്നങ്ങള്‍ക്ക് വലിയ ആവശ്യകത ഉണ്ടാവുന്നത്. ക്രിസ്മസ്ന്യൂ ഇയര്‍ സീസണാണ് വില വര്‍ധനവിനുള്ള പ്രധാന കാരണം. ചോളത്തിന് നിലവില്‍ വന്‍ വില വര്‍ധനവുണ്ടായിട്ടുണ്ട്. കിലോ ഗ്രാമിന് 18 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ചോളത്തിന്റെ വില. ഈ വര്‍ഷം അത് കിലോഗ്രാമിന് 34 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഇത് ഡിസംബര്‍ ആകുമ്പോഴേക്കും 40 രൂപയായി വര്‍ധിക്കുമെന്നാണ് ആശങ്ക. ഇതിനൊപ്പം മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണിലുണ്ടായ കുറവും ചോളത്തിന്റെ വിലയെ സ്വാധീനിക്കും.