ട്രെയിനില്‍ ഭക്ഷണസാധനങ്ങളുടെ വില കൂട്ടി; മീന്‍കറിയടങ്ങുന്ന ഊണിന്റെ വില 110 രൂപ,രണ്ട് ഇഡ്ഡലിയുടെയും ചട്‌നിയുടെയും വില 25 രൂപ, 25 രൂപയായിരുന്ന മസാലദോശയുടെ വില 30 രൂപ

train

കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിലും കാന്റീനുകളിലും വില്‍ക്കുന്ന വിവിധ ഭക്ഷണസാധനങ്ങളുടെ വില ദക്ഷിണ റെയില്‍വേ വര്‍ധിപ്പിച്ചു. 5 രൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു.

38 പാന്‍ ഇന്ത്യ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കുമാണ് വില കൂട്ടിയിട്ടുള്ളത്. 95 രൂപയുണ്ടായിരുന്ന മീന്‍കറിയടങ്ങുന്ന ഊണിന്റെ വില 110 രൂപയായി ഉയര്‍ന്നു. 20 രൂപയായിരുന്ന രണ്ട് ഇഡ്ഡലിയുടെയും ചട്‌നിയുടെയും വില 25 രൂപയായും 25 രൂപയായിരുന്ന മസാലദോശയുടെ വില 30 രൂപയായും വര്‍ധിച്ചു. 

റവ ദോശ, റവ ഉപ്പുമാവ്, ഉള്ളി ദോശ, ബോണ്ട, ഉഴുന്ന് വട, പരിപ്പുവട, മധുവട, മസാലവട, സമൂസ (2 എണ്ണം) എന്നിവയുടെ വില 25 രൂപയില്‍ നിന്ന് 30 രൂപയായി ഉയര്‍ന്നു. റവ ഇഡ്ഡലിക്ക് അഞ്ച് രൂപ കൂട്ടി 25 രൂപയാക്കി. 40 രൂപയായിരുന്ന വെജ് കട്ലറ്റിന് 50 രൂപയും ഓംലെറ്റിന് 45 രൂപയുമായിട്ടുണ്ട്. ഇടിയപ്പത്തിന് (2 എണ്ണം) 20 രൂപയും കടലക്കറിക്ക് 45 രൂപയുമാണ് പുതിയ നിരക്ക്.

അതേസമയം, ചില വിഭവങ്ങളെ വിലവര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 10 രൂപയുടെ ഡിപ്പ് ചായ, കാപ്പി എന്നിവയുടെ നിരക്കുകളില്‍ മാറ്റമില്ല. കൂടാതെ ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ), പഴംപൊരി (20 രൂപ), അരിപ്പത്തിരി (15 രൂപ), വെജിറ്റേറിയന്‍ ഊണ് എന്നിവ മുന്‍പത്തെ നിരക്കില്‍ തന്നെ ലഭ്യമാകും.

എന്നാല്‍ രണ്ട് പൊറോട്ടയും കറി അല്ലെങ്കില്‍ നാല് ചപ്പാത്തിയും കറിക്കും 10 രൂപ വര്‍ധിച്ച് 55 രൂപയായിട്ടുണ്ട്. മറ്റു ഇനങ്ങളായ ചിക്കന്‍ ഫ്രൈഡ് റൈസിന് (200 ഗ്രാം) 105 രൂപയും മുട്ട ഫ്രൈഡ് റൈസിന് (200 ഗ്രാം) 80 രൂപയും വെജ് ഫ്രൈഡ് റൈസിന് (200 ഗ്രാം) 65 രൂപയും ചില്ലിചിക്കന് (100 ഗ്രാം) 125 രൂപയും ഈടാക്കും.

Tags

Share this story

From Around the Web