വാണിജ്യ സിലിണ്ടര്‍ വില കുറയും; വിതരണവും സാധാരണ നിലയിലേക്കെന്ന് സൂചന

 
gas

ഡല്‍ഹി: വാണിജ്യ സിലിണ്ടര്‍ വിതരണം ചെയ്യുന്നതിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ വിലയും കുറയുമെന്ന് സൂചന. എണ്ണ കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വില കുറഞ്ഞേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിലയിരുത്തല്‍. 500 രൂപ മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കും. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നത്.

വാണിജ്യ സിലിണ്ടര്‍ വിതരണത്തിനുള്ള നിയന്ത്രണം ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെയാണ് എല്‍പിജി വിതരണം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. എണ്ണ കമ്പനികള്‍ വാണിജ്യത്തിനായുള്ള സിലിണ്ടറുകള്‍ യുദ്ധത്തിന് മുമ്പെന്ന പോലെ തന്നെ ബുദ്ധിമുട്ടില്ലാതെ വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

Tags

Share this story

From Around the Web