രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി പെട്രോളിയം മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഇന്നലെ വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിലിണ്ടര്‍ വില കുറയുമെന്ന വിവരം പുറത്തുവരുന്നത്.
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇറാനിലെ യുദ്ധത്തിന് മുമ്പുള്ള സാഹചര്യം പുനഃസ്ഥാപിക്കാനും നിര്‍ദേശമുണ്ട്.