തീവില: അടുക്കള ബജറ്റ് വീണ്ടും താളം തെറ്റുന്നു. സവാള വില 80 രൂപ കടന്നു. നൂറ് കടക്കുമോ?

 


തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ചില്ലറ വിപണിയില്‍ നിലവില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് ഈടാക്കുന്നത്. 

കുറഞ്ഞ മാസങ്ങള്‍ക്ക് മുന്‍പ് വളരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയുടെ വില ഇപ്പോള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.

ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാളയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. 

സവാളയ്ക്ക് പുറമെ ചെറിയുള്ളിയുടെ വിലയും കിലോയ്ക്ക് 80 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

വിലക്കയറ്റം സാധാരണക്കാരെയും ഉപയോക്താക്കളെയും വലിയ തോതില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

വിപണിയിലെ ഈ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സവാള വില നൂറു രൂപ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web