ഇന്നും വിലയില്‍ വര്‍ധനവ്, തുടര്‍ച്ചയായ രണ്ടാംദിനമാണ് വില വര്‍ധിക്കുന്നത്
 

 
gold


 

 
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ വര്‍ധിച്ച് 1,06,040 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,255 രൂപയായി. ഇന്നലെ 1,05,280 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് വില വര്‍ധിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,800 രൂപയും ഗ്രാമിന് 10,850 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 67,880 രൂപയും ഗ്രാമിന് 10,850 രൂപയുമാണ്. വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ് ഇന്നത്തെ വില.

ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവാണ്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 65 ഡോളര്‍ വര്‍ധിച്ച് 4131 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. വെള്ളി 53.27 എന്ന നിരക്കിലാണ് വെള്ളി വില.

Tags

Share this story

From Around the Web