കിലോയ്ക്ക് തൊണ്ണൂറിന് മുകളില്‍ വില.സംസ്ഥാനത്ത് തേങ്ങാ മോഷണം പോകുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍
Updated: Jul 20, 2025, 18:49 IST

കോട്ടയം: കിലോയ്ക്ക് തൊണ്ണൂറിനു മുകളില്‍ വില, എണ്ണയാക്കിയാല്‍ വില റോക്കറ്റ് പോലെ ഉയര്‍ന്ന് 500 ന് അരികല്‍ എത്തും. അപ്പോള്‍ പിന്നെ മോഷ്ടാക്കളുടെ കണ്ണില്‍പ്പെടാതെയിരിക്കുമോ?. സംസ്ഥാനത്ത് അടുത്തിടെയായി തേങ്ങാ മോഷണം പോകുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍ പോലീസിനെ സമീപിക്കുന്നതു പതിവാകുന്നു. തേങ്ങായ്ക്കു വില ഉയര്‍ന്നതിനു പിന്നാലെ കാര്‍ഷിക കള്ളന്‍മാര്‍ സജീവമാകുന്നതു കര്‍ഷകര്‍ക്കും പോലീസിനും തലവേദയായാണ്. സി.സി.ടിവിയാണു പോലീസിനു മുന്നില്‍ ഉള്ള ഏക മാര്‍ഗം. മോഷണ മുതല്‍ തന്റേതാണെന്ന് ഉറപ്പിക്കാന്‍ ഉടമയ്ക്കും സാധിക്കുന്നില്ല. ഇതോടെ പ്രദേശത്തു സംശയാസ്പദമായ രീതിയില്‍ കാണുന്ന വാഹനങ്ങള്‍ മാത്രമാണു പല കേസുകളിലും ഏകെ തുമ്പ്. തേങ്ങയ്ക്കു വിലക്കയറ്റമുണ്ടായതിനു പിന്നാലെ കൃഷിയിടങ്ങളിലെ തേങ്ങ മോഷണം കൂടുതലായെന്നു കര്‍ഷകര്‍ പറയുന്നു. ഒരു തോട്ടത്തില്‍ തന്നെ രണ്ടു തവണ മോഷണം നടന്ന കേസുകളും ഉണ്ട്. ഓണക്കാലം അടുത്തതിനാല്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഇനിയും കൂടുമെന്നതിനാല്‍ കള്ളന്മാര്‍ക്കു തേങ്ങയോട് നല്ല പ്രിയമാണ്. കള്ളന്മാരെ പിടിക്കാന്‍ തെങ്ങിന്‍ തോട്ടങ്ങളിലും കൊപ്രാകളങ്ങളിലും സി.സി.ടിവി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണു കര്‍ഷകര്‍.