ഷിഗല്ല രോഗം തടയാൻ പ്രതിരോധ നടപടികൾ ആരംഭിച്ചു; ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി: കെ. മുരളീധരൻ

 
0999

തിരുവനന്തപുരം: ഷിഗല്ല രോഗം തടയാൻ പ്രതിരോധ നടപടികൾ ആരംഭിച്ചുവെന്ന് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് നാല് വയസുള്ള കുട്ടി മരിച്ചു. മൂന്ന് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ നൂറിൽ ഏറെ പേർക്ക് ഷിഗല്ല ബാധിച്ചു. കുടലിനെയാണ് രോഗം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കും. വൃത്തിഹീനമായ തട്ടുകട പ്രവർത്തിക്കാൻ അനുവദിക്കില്ല. വയനാട് ഒരു വിദ്യാലയത്തിലെ 164 കുട്ടികൾക്ക് വയറിളക്കവും ഛർദി ഉണ്ടായതിൽ ഇതുമായി ബന്ധമില്ല. വിദ്യാലയത്തിലെ കിണറിലെ വെള്ളത്തിൻറെ പരിശോധന ഫലം വന്നിട്ടില്ല. കുഴൽ കിണർ വെള്ളം പരിശോധിച്ച റിപ്പോർട്ട് വന്നു. വിദ്യാലയങ്ങളിലെ ശുചിത്വം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷിഗല്ല രോഗം ബാധിച്ച വ്യക്തി ആഹാരം പാചകം ചെയ്താലും പ്രശ്നമാണ്. ശുചിത്വം പാലിക്കുകയാണ് പ്രധാന പോംവഴി. കോഴിക്കോട് പലഭാഗത്തും രോഗലക്ഷണങ്ങൾ കാണുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ചില വ്യാജവാർത്തകൾ വരുന്നുണ്ടെന്നും മുരളീധരൻ കൂട്ടിചേർത്തു.

ആരോഗ്യരംഗം സ്വകാര്യവത്ക്കരിക്കരുതെന്ന് ഗവമെൻ്റ് നഴ്സുമാരുടെ സംഘടനയുടെ വാർത്ത കണ്ടു. ആരോഗ്യ മേഖല സ്വകാര്യവൽക്കരിക്കാൻ പോകുന്നു എന്ന് ആരാണ് പറഞ്ഞത്. എല്ലാ ആശുപത്രികളും സ്വകാര്യവൽക്കരിച്ചാൽ പിന്നെ താനെന്തിന് ഈ കസേരയിൽ ഇരിക്കണം. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പദ്ധതി സ്വകാര്യ ആശുപത്രികളിൽ മാത്രമേ എന്ന വാർത്തയും വ്യാജമാണ്. ആശങ്ക വേണ്ടെന്നും ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്നും കെ. മുരളീധരൻ.

Tags

Share this story

From Around the Web