ആഗോളതലത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ മാധ്യമസ്വാതന്ത്ര്യം: ആർഎസ്എഫിന്റെ റിപ്പോർട്ട്

 
Pen

ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ആർഎസ്എഫിന്റെ റിപ്പോർട്ട്. രാജ്യാന്തര മാധ്യമനിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) പുറത്തുവിട്ട 2026 ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിലാണ് ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്.

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുകയാണ്. രാഷ്ട്രീയ സമ്മർദങ്ങൾ, സെൻസർഷിപ്പ്, മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ വർധിച്ചതാണ് ഇതിന്റെ പ്രധാന കാരണം. അതേസമയം, ജനാധിപത്യ രാജ്യങ്ങളിൽപ്പോലും മാധ്യമങ്ങൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കടുക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തുടരുന്നത്  പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നതും ഈ മേഖലയെ കൂടുതൽ തകർക്കുന്നു.


സംഘർഷമേഖലകളായ അഫ്ഗാനിസ്ഥാൻ, സുഡാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുന്നതും റെക്കോർഡ് നിരക്കിലെത്തിയിട്ടുണ്ട്. കൂടാതെ, ലോകമെമ്പാടും സാമ്പത്തിക-രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി മാധ്യമങ്ങൾ വിലയ്‌ക്കെടുക്കപ്പെടുന്നത് സ്വാഭാവികമായ വാർത്താ റിപ്പോർട്ടിംഗിനെ ഇല്ലാതാക്കുന്നു. മാധ്യമസ്വാതന്ത്ര്യം തകരുന്നത് ജനാധിപത്യത്തിന്റെ തന്നെ നാശത്തിന് കാരണമാകുമെന്നും മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ആർഎസ്എഫ് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web