മണപ്പുരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി
Jul 25, 2025, 15:17 IST

മണപ്പുരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് 23 മുതല്‍ പ്രാബല്യത്തില്‍ വരും. ബി ജെ പി സര്‍ക്കാരിന്റെ ഭരണ പരാജയത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏറ്റെടുത്തിട്ടും മണിപ്പുരിലെ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല.
ഫെബ്രുവരി 13നായിരുന്നു മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബി ജെ പി സര്‍ക്കാരിന്റെ ഭരണപരാജയത്തെ തുടര്‍ന്നും പാര്‍ട്ടിക്കുളളിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മണിപ്പുരില്‍ സമാധാനം ഉടന്‍ പുനസ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു.