രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
Aug 14, 2025, 16:40 IST

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ധീരത/ സേവന മെഡലുകള്‍ പ്രഖ്യാപിച്ചത്. ആകെ 1,090 പേര്‍ക്കാണ് മെഡല്‍.
എസ് പി അജിത്ത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുണ്ട്.
രാജ്യത്ത് ആകെ 233 പേര്‍ക്കാണ് ധീരതയ്ക്കുള്ള മെഡല്‍. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തുള്ള മെഡല്‍ 99 പേര്‍ക്കാണ്. 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
99 വിശിഷ്ട സേവന മെഡലുകളില്‍ 89 എണ്ണം പൊലീസ് സര്‍വീസിന് ആണ്. അഞ്ചെണ്ണം ഫയര്‍ സര്‍വീസിന് ലഭിച്ചു. മൂന്നെണ്ണം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് സര്‍വീസിനാണ്. കറക്ഷണല്‍ സര്‍വീസിന് രണ്ടെണ്ണമുണ്ട്.