സി.എസ്.ഐ. ഹോളി ട്രിനിറ്റി ഭദ്രാസന ദൈവാലയത്തില്‍  പ്രെസ്ബിറ്റര്‍ സ്ഥാനാരോഹണ ശുശ്രൂഷ
 

 
PRESBITOR

കോട്ടയം: സി.എസ്.ഐ. ഹോളി ട്രിനിറ്റി ഭദ്രാസന ദൈവാലയത്തില്‍ നടത്തപ്പെട്ട പ്രെസ്ബിറ്റര്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി. മഹായിടവകയില്‍ ദിയാക്കോന്മാരായ ഷിന്റു ജോണ്‍ ചാണ്ടി, അനില്‍ തോമസ് ജോണ്‍സന്‍, ജിബിന്‍ മാത്യു ജോണ്‍, അതുല്‍ ജോയ് എബ്രഹാം, മിജിന്‍ മാത്യു ജോസ്, റോണി ജോര്‍ജ്, റിജോ റ്റി. ഐപ്പ്, നൈനാന്‍ പി. തോമസ്, ജെറിന്‍ മോനച്ചന്‍ എന്നിവര്‍ പ്രെസ്ബിറ്റര്‍ സ്ഥാനത്തേക്ക് പ്രവേശിച്ചു.

മഹായിടവക മുന്‍ അധ്യക്ഷന്‍ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍, മഹായിടവക ഔദ്യോഗിക ഭാരവാഹികള്‍, ഡീക്കന്മാരുടെ ധ്യാനത്തിന് നേതൃത്വം നല്‍കിയ റവ. മാത്യു പി. ജോര്‍ജ്ജ്, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ. ജോണി ആന്‍ഡ്രൂസ്, സോണല്‍ മിനിസ്റ്റേഴ്സ്, ജില്ലാ ചെയര്‍മാന്‍മാര്‍, ബിഷപ്‌സ് എക്‌സാമിനിങ് ചാപ്ലൈന്‍സ്, കത്തീഡ്രല്‍ ഇടവകവികാരി റവ. നെല്‍സണ്‍ ചാക്കോ, സഹവികാരി റവ. ആല്‍വിന്‍  എം. സാം, എന്നിവരുടെ സാന്നിധ്യവും നേതൃത്വവും അനുഗ്രഹകരമായിരുന്നു.

കൂടാതെ മഹായിടവകയിലെ വൈദീകര്‍, സഭാശുശ്രൂഷകര്‍, സിസ്റ്റേഴ്‌സ്, വിശ്വാസസമൂഹം എന്നിവരുടെ സാന്നിധ്യം ശുശ്രൂഷയെ ധന്യമാക്കി. 

Tags

Share this story

From Around the Web