സീറോ മലബാര്‍ ജൂബിലി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ ചിക്കാഗോയില്‍പുരോഗമിക്കുന്നു. സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് ടീം

 
MARRIOT


ചിക്കാഗോ: 2026ലെ സീറോ മലബാര്‍ ദേശീയ ജൂബിലി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ ചിക്കാഗോയില്‍  പുരോഗമിക്കുന്നു. കണ്‍വെന്‍ഷന്റെ സംഘാടക സമിതി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. കണ്‍വെന്‍ഷന്റെ സു ഗമമായ നടത്തിപ്പിനായി മാരിയട്ട് മാര്‍ക്വിസ്, ഹയാത്ത് റീജന്‍സി മക്കോര്‍മിക് പ്ലേസ്. മക്കോര്‍മിക് പ്ലേസ് എന്നീ മൂന്ന് ഹോട്ടലുകളുമായാണ് സംഘാടക സമിതി നിര്‍ണായകമായ കരാറില്‍ ഒപ്പിട്ടത്.


ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, ജൂബിലി ചെയര്‍മാന്‍ ജോസഫ് ചാമക്കാല, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജി സി. മാണി, ഫിനാന്‍സ് ചെയര്‍മാന്‍ ആന്‍ഡ്രു പി തോമസ്, ഫെസിലിറ്റി ചെയര്‍മാന്‍ ജോണി വടക്കുംചേരി എന്നിവര്‍ സന്നിഹിതരായിരുന്നു.


അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് വിശ്വാസികളെ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള ആദ്യ അടിത്തറയാണ് ഈ കരാര്‍. ചിക്കാഗോയിലെ മക്കോര്‍മിക് പ്ലേസിലാണ് ജൂബിലി കണ്‍വെന്‍ഷന്‍ നടക്കുക. ഇത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമ്മേളനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web