മലയാറ്റൂരില്‍ വിശുദ്ധ വാരാചരണ ഒരുക്കങ്ങൾ പൂർത്തിയായി
മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും വിശുദ്ധ വാരാചരണ ഒരുക്കങ്ങൾ പൂർത്തിയായി. ഓശാന ഞായർ ദിനമായ നാളെ രാവിലെ ആറിന് താഴത്തെ പള്ളിയിൽ (സെൻ്റ് തോമസ് പള്ളി) കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. സെൻ്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് കുരുത്തോല പ്രദക്ഷിണം ആരംഭിക്കും. രാവിലെ ഒമ്പതിനും വൈകുന്നേരം 5. 30നും വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്‌ച രാവിലെ ആറിനു കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൂർണദിന ആരാധന. വൈകുന്നേരം നാലിന് കാൽകഴുകൽ നേർച്ച, രാത്രി ഏഴു മുതൽ എട്ടുവരെ പൊതുആരാധന, അപ്പം മുറിക്കൽ.
ദുഃഖവെള്ളിയാഴ്‌ച രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, പീഡാനുഭവ വായന, കുരിശുവന്ദനം. ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ കുരിശിൻ്റെ വഴി, കുരിശുമുടി അടിവാരത്തിലേക്ക് വിലാപയാത്ര, പീഡാനുഭവ സന്ദേശം. വലിയ ശനിയാഴ്ച രാവിലെ മാമ്മോദീസ - വ്രതനവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. രാത്രി 10.30 ന് ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കുരിശുമുടി പള്ളിയിൽ ഓശാന ഞായറാഴ്‌ച രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. രാവിലെ 8.30നും 9.30നും വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന.
30, 31, ഏപ്രിൽ ഒന്ന് തീയതികളിൽ രാവിലെ 5.30 നും 7.30 നും 9.30 നും വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്‌ച രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൂർണദിന ആരാധന.
ദുഃഖവെള്ളിയാഴ്‌ച രാവിലെ ഏഴിന്‌പീഡാനുഭവ തിരുക്കർമങ്ങൾ. തുടർന്ന് നഗരി കാണിക്കൽ. വലിയ ശനിയാഴ്ച രാവിലെ ഏഴിന് മാമ്മോദീസ - വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന.
രാത്രി 11.45ന് ഉയിർപ്പ് തിരുക്ക ർമങ്ങൾ ആരംഭിക്കും. പുലർച്ചെ മൂന്നിനും 5.30 നും 7.30നും 9.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.