അട്ടപ്പാടിയില്‍ മാസം തികയാതെയുള്ള പ്രസവം വര്‍ധിക്കുന്നു, മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പിണറായി വിജയന്‍
വയനാട്: അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാദൃശ്ചികമായാണെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 6 മാസം തികയുമ്പോഴാണ് അട്ടപ്പാടിയില്‍ എത്തിയത്. കതനകഥകളാണ് അമ്മമാരില്‍ നിന്ന് കേട്ടത്. ജീവന്‍ നഷ്ടമായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരുമായി സംസാരിച്ചു.
പലര്‍ക്കും വാക്കുകള്‍ പൂര്‍ത്തിയാകാനാകുന്നില്ല. ഇനിയൊരു കുഞ്ഞിന്റെയും ജീവന്‍ നഷ്ടമാകരുത്. അമ്മമാര്‍ക്കുണ്ടാകുന്ന ഗുരുതരമായ വിളര്‍ച്ച, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങള്‍ ഇതൊക്കെ ആശങ്കാജനകമായി വര്‍ധിക്കുകയാണ്.അട്ടപ്പാടിയിലുള്ള മുഴുവന്‍ ഗര്‍ഭിണിമാരുടെയും ഉത്തരവാദിത്തമുള്ള അഗളി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്.
നേരത്തേ എല്ലാ ഊരുകളിലും എന്‍ എച്ച് എം ന്റെ മൊബൈല്‍ യൂണിറ്റുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ അങ്ങനെ എത്തുന്നില്ല. അമ്മമാര്‍ നേരിടുന്ന സിക്കിള്‍സെല്‍ അനീമിയ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ മതിയായ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടായിരുന്നു. അവരെ കൂട്ടത്തോടെ സ്ഥലംമാറ്റി.
അട്ടപ്പാടിയില്‍ മാസം തികയാതെയുള്ള പ്രസവം വര്‍ധിക്കുന്നു. കുഞ്ഞുങ്ങളുടെ അംഗവൈകല്യവും വര്‍ധിക്കുന്നു.അട്ടപ്പാടിയിലെ മുഴുവന്‍ ഗര്‍ഭിണികളുടെയും ഉത്തരവാദിത്വം അഗളി ഹെല്‍ത്ത് സെന്ററിന് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.