ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൽ പ്രേമേയം പാസാക്കി; എസ്എഫ്ഐക്കെതിരെ കണ്ണൂർ സർവകലാശാല
കണ്ണൂർ: എസ്എഫ്ഐക്കെതിരെ കണ്ണൂർ സർവ്വകലാശാല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൽ പ്രേമേയം പാസ്സാക്കി. സിൻഡിക്കേറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് SFI-യുടെ ജനാധിപത്യ വിരുദ്ധ സമരമെന്ന് പ്രേമേയം.
അക്കാദമിക അന്തരീക്ഷത്തെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്, തടയുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും സിൻഡിക്കേറ്റ് യോഗം വിലയിരുത്തി.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
കാലടി സർവകലാശാലയിലെ വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നാണ് ആരോപണം. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടതായും വിദ്യാർഥികൾ പറഞ്ഞു.