ചോറ്റാനിക്കരയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച നിലയില്‍

 
pregenent


ചോറ്റാനിക്കരയില്‍ വാടകവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനിയായ കാര്‍ത്തിക (25) ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയില്‍ ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുഹൃത്തിനൊപ്പമായിരുന്നു കാര്‍ത്തിക ഈ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 8 വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇവരെ മടക്കി അയച്ചതെന്നും പോലീസ് വ്യക്തമാക്കി.

Tags

Share this story

From Around the Web