ഓടുന്ന ബസില്‍ നിന്ന് ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥി തെറിച്ചു വീണ സംഭവം; ബസ് ജീവനക്കാര്‍ അറസ്റ്റില്‍!
Sep 17, 2026, 16:20 IST
തൃശൂര്‍: ചാവക്കാട് ഓടുന്ന ബസില്‍ നിന്ന് ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥി തെറിച്ചു വീണ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശി പ്രകാശന്‍, കണ്ടക്ടര്‍ തളി സ്വദേശി കാളിദാസന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് കാരണമായ സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ബസില്‍ നിന്ന് വീഴാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്.