ഉറങ്ങും മുൻപ്‌.........എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും, സങ്കീര്‍ത്തനങ്ങള്‍ 86 : 12

 
prayer

 

 

പരിശുദ്ധ അമ്മേ ജപമാല റാണി...  ഭക്തിയോടെ ഈ സന്ധ്യ പർത്ഥനയിൽ അമ്മയോട്‌ നമുക്ക്‌ പ്രാർത്ഥിക്കാം... നമ്മുടെ കഷ്ടപ്പാടുകളിൽ. നീറുന്ന പ്രശ്നങ്ങളിൽ അമ്മ നമുക്ക്‌ തക്ക തുണയാണ്‌. സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കുവാൻ. മനസ്സ്‌ തകർന്നവരെ ഈശോയിൽ ചേർത്തു നിർത്തി ശക്തിപ്പെടുത്തുവാൻ അമ്മയെപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് ബോധ്യപ്പെടാം. അലിവുള്ള അമ്മേ ഞങ്ങളെ സഹായിക്കണമേ. ദിനം തോറും പുതിയ പ്രശ്നങ്ങൾ ഞങ്ങൾക്ക്‌ ചുറ്റും വരുന്നു. ധൈര്യം ചോർന്നുപോകുന്ന അവസ്ഥകളിൽ. ഏകാന്തതയുടെ നിമിഷങ്ങളിൽ അമ്മേ ഞങ്ങൾക്ക്‌ കൂട്ടായിരിക്കേണമേ. തളർന്ന മനസ്സും ശരീരവുമായി അങ്ങേ മക്കൾ ജപമാല ചൊല്ലുന്നു. ഞങ്ങൾക്ക്‌ അനുഗ്രഹം തരാൻ ഈശോയോട്‌ പറയണമേ. ഈ രാത്രിയുടെ യാമങ്ങളിൽ പ്രാർത്ഥിക്കുന്ന സകലരിലേക്കും തമ്പുരാന്റെ സ്നേഹം അമ്മ പകർന്നു നൽകണമേ. പിതാവായ ദൈവത്തിനു പ്രിയമകളും, ഞങ്ങളുടെ കർത്താവീശോമിശിഹാക്ക്‌ അമ്മയും, പരിശുദ്ധാത്മാവിനെ ഉദരത്തിൽ വഹിച്ചവളുമായ അമ്മയെപ്പോലെ മഹത്വീകരിക്കപ്പെട്ട ഒരുവൾ പോലും ഈ ലോകത്തിൽ ഇനി ജനിക്കുവാനില്ല. അത്രമേൽ വിലപ്പെട്ട അമ്മയുടെ പുണ്യത്തിൽ ഞങ്ങൾ ശരണം വെക്കുന്നു... ഞങ്ങളെ സഹായിക്കണമേ...
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ... ആമേൻ@

Tags

Share this story

From Around the Web