പിതാവായ ദൈവത്തിന് മുന്‍പില്‍ സമര്‍പ്പിക്കേണ്ട പ്രാര്‍ത്ഥന ?
Oct 5, 2025, 21:13 IST

'അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക' (ലൂക്കാ 11:1).
ക്രിസ്തുവിനോട് നേരിട്ട് അപേക്ഷിച്ച ഈ വാക്കുകള്‍ പഴയ കാലത്ത് മാത്രം ഉണ്ടായിരുന്നതല്ല. മനുഷ്യര്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന വാക്കുകളാണ്; എക്കാലത്തും പ്രസക്തമായ ഒരു ചോദ്യമാണിത്;
പ്രാര്‍ത്ഥിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണ്? എപ്രകാരമാണ് നമുക്ക് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുക? കര്‍ത്താവ് നല്‍കിയ ഉത്തരം എക്കാലത്തും പ്രസക്തമാണ്. ചോദിച്ചവരെ അവന്‍ പഠിപ്പിച്ചത് പിതാവായ ദൈവത്തോട് അപേക്ഷിക്കുമ്പോള്‍ ഉരുവിടേണ്ട വാക്കുകളാണ്.