പ്രാര്‍ഥന എന്നത് പ്രത്യാശയുടെ പ്രവൃത്തിയാണ്: പൊതുസന്ദര്‍ശന വേളയില്‍ മാര്‍പാപ്പ

 
Pope



കാസില്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വിശ്രമത്തിനു ശേഷം ഓഗസ്റ്റ് അഞ്ച്  ബുധനാഴ്ച, ലെയോ മാര്‍പാപ്പ തന്റെ പൊതുസന്ദര്‍ശനങ്ങള്‍ പുനരാരംഭിച്ചു.


 സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, ലിറ്റര്‍ജിക്കല്‍ പ്രാര്‍ഥനയുടെ പ്രാധാന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 'സാക്രോസങ്തും കോണ്‍ചെലിയം' എന്ന രേഖയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ പാപ്പ തുടര്‍ന്നു.

''അപ്പസ്‌തോലനായ പൗലോസ് സൂചിപ്പിക്കുന്നതുപോലെ, നമ്മെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. പെന്തക്കുസ്താ ദിനം മുതല്‍ പരിശുദ്ധാത്മാവ് സഭയില്‍ വസിക്കുകയും അവളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും, പ്രത്യേകിച്ച് പ്രാര്‍ഥനയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അന്നുമുതല്‍, സഭ പെസഹാരഹസ്യം ആഘോഷിക്കാന്‍ ഒത്തുചേരുന്നതില്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല''  പാപ്പ പറഞ്ഞു.


''നമ്മുടെ കാലഘട്ടത്തില്‍, ഉപഭോഗ സംസ്‌കാരവും കാര്യക്ഷമതയും മാത്രം ലക്ഷ്യമിടുന്ന ചിന്താഗതികള്‍ ആധിപത്യം പുലര്‍ത്തുന്ന ചുറ്റുപാടുകളില്‍, പ്രാര്‍ഥന നിസ്സാരവും അനാവശ്യവുമായി തോന്നാം. ശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാത്തിനും ഉത്തരം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ലോകത്ത്, പ്രാര്‍ഥിക്കുന്നത് യഥാര്‍ഥ അവസ്ഥകളില്‍ നിന്നുള്ള ഒളിച്ചോട്ടമായോ, വ്യക്തിഗത ക്ഷേമത്തിനായുള്ള മറ്റൊരു മാനസികതന്ത്രമായോ തോന്നാം. എന്നിരുന്നാലും, പ്രാര്‍ഥനയെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ വീണ്ടെടുക്കേണ്ടതുണ്ട്''  പാപ്പ വ്യക്തമാക്കി.

''ദിവ്യബലിയോട് ചേര്‍ന്നുനില്‍ക്കുന്നതും അതിന്റെ വെളിച്ചത്തെ മുന്നോട്ട് കൊണ്ടുപോകുന്നതുമായ യാമപ്രാര്‍ഥനകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സമയത്തെ വിശുദ്ധീകരിക്കുന്നു. രാവിലെ, നാം വിശ്വാസത്തോടും നന്ദിയോടും കൂടെ ദിവസം ആരംഭിക്കുന്നു. ഉച്ചയ്ക്ക്, നമ്മുടെ അധ്വാനങ്ങള്‍ക്കിടയിലും വിശ്വസ്തരായിരിക്കാനുള്ള ശക്തിക്കായി നാം പ്രാര്‍ഥിക്കുന്നു. വൈകുന്നേരം, ജോലി പൂര്‍ത്തിയാകുമ്പോള്‍ സന്ധ്യാപ്രാര്‍ഥന സൂര്യാസ്തമയ നിമിഷങ്ങളെ അനുഗമിക്കുന്നു. രാത്രിയില്‍, ദൈവത്തിന്റെ സമാധാനത്തിന് നമ്മെത്തന്നെ ഭാരമേല്‍പിച്ച് നാം ഉറങ്ങാന്‍ കിടക്കുന്നു. ഓരോ യാമവും പ്രത്യാശയുടെ പ്രവൃത്തിയാണ്''  പാപ്പ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web