ഗർഭഛിദ്രത്തിനെതിരെയുള്ള പ്രാർത്ഥന

 
pregenent

കർത്താവേ, ജനിക്കാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.🙏🏽 കഠിനമായ തീരുമാനങ്ങൾ നേരിടുന്നവരുടെ ഹൃദയങ്ങളെ തൊടണമേ, ജീവനെ തിരഞ്ഞെടുക്കാൻ അവരെ വഴിനടത്തണമേ.🙏🏽
വീഴ്ചകൾ സംഭവിച്ചവർക്കും, അതിന് പ്രേരണയും പിന്തുണയും നൽകിയവർക്കും യഥാർത്ഥ മാനസാന്തരം നൽകണമേ.🙏🏽

 ഉചിതമായ പരിഹാരപ്രവർത്തനങ്ങളും ത്യാഗങ്ങളും കാരുണ്യശുശ്രൂഷകളും ഏറ്റെടുക്കാൻ അവരെ കൃപയാൽ നിറയ്ക്കണമേ.🙏🏽

കുഞ്ഞുങ്ങളുടെ ജനനം, ചികിത്സ, പഠനം, ഭാവിജീവിതം എന്നിവയ്ക്ക് പൂർണ്ണ പിന്തുണ നൽകാനുള്ള നന്മ നിറഞ്ഞ മനോഭാവവും അനുകൂല സാഹചര്യങ്ങളും എല്ലാവരിലും വളർത്തണമേ.🙏🏽


ശബ്ദമില്ലാത്തവർക്ക് ശബ്ദമാകാനും, ജീവന്റെ ഓരോ ഘട്ടത്തിലും അതിനായി നിലകൊള്ളാനും ഞങ്ങളെ പ്രചോദിപ്പിക്കണമേ. ജീവന്റെ വിശുദ്ധിയെ എന്നും സംരക്ഷിക്കാനും, ഓരോ കുട്ടിയും സ്നേഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കാനും ഞങ്ങളെ സഹായിക്കണമേ.🙏🏽

സകല അപേക്ഷകളും,
ഞങ്ങളുടെ കർത്താവും രക്ഷി താവുമായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു🙏🏽 ആമേൻ.

Pro Life + Love & Care
📞 9446329343

Tags

Share this story

From Around the Web