പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വൈദികർക്കായി പ്രാർഥിക്കുക: ഏപ്രിൽ മാസത്തിലെ ലെയോ പാപ്പയുടെ പ്രാർഥനാ നിയോഗം
ലെയോ പതിനാലാമന്‍ പാപ്പയുടെ ഏപ്രില്‍ മാസത്തിലെ പ്രത്യേക പ്രാര്‍ഥനാ നിയോഗം പ്രസിദ്ധീകരിച്ചു.
തങ്ങളുടെ വിളിയുമായി ബന്ധപ്പെട്ട വിവിധ പ്രതിസന്ധികളിലൂടെയും ഏകാന്തതയിലൂടെയും കടന്നുപോകുന്ന വൈദികരെ ചേര്‍ത്തുപിടിക്കണമെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
''നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടോ?'' എന്ന ചോദ്യത്തോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്.
വൈദികര്‍ കേവലം ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്നവരല്ലെന്നും അവരും മനുഷ്യരാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
കഠിനമായ ജോലിഭാരം മൂലമുള്ള തളര്‍ച്ച, ഏകാന്തത, ആത്മീയമായ സംശയങ്ങള്‍ എന്നിവ പലപ്പോഴും വൈദികരെ പ്രതിസന്ധിയിലാക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
വൈദികരെ വിധികര്‍ത്താക്കളാകാതെ കേള്‍ക്കാനും അവരെ മനസ്സിലാക്കാനും വിശ്വാസികള്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
''തങ്ങള്‍ ഒറ്റയ്ക്കാണെന്ന് അവര്‍ക്ക് തോന്നരുത്.
അവര്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്നും ജനങ്ങളുടെ പ്രാര്‍ത്ഥന അവരോടൊപ്പമുണ്ടെന്നും ബോധ്യപ്പെടുത്തേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്,'' പാപ്പ പറഞ്ഞു.