ഇന്ന് വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി,വൈദ്യുതി ഉപഭോഗം സാധാരണയേക്കാള്‍ 1200 മെഗാവാട്ടോളം വര്‍ധിച്ചു

 
Kseb

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അന്തരീക്ഷ താപനില ഉയര്‍ന്നതുമൂലം വൈദ്യുതി ഉപഭോഗം സാധാരണയേക്കാള്‍ 1200 മെഗാവാട്ടോളം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഏകദേശം 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വൈകുന്നേരം 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാനിടയുള്ളത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും, മധ്യപ്രദേശില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകാത്തതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

Tags

Share this story

From Around the Web