സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്; സര്‍ക്കാരിന് ഏകോപനമില്ലെന്ന് കെ കൃഷ്ണന്‍കുട്ടി

 
sunnny joseph

തിരുവനന്തപുരം: കനത്ത ചൂടില്‍ ജനങ്ങളെ വലച്ച് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ രാത്രിയിലും കറന്റ് പോയത് പല തവണ. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുന്‍ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി.

വൈദ്യുതി നിയന്ത്രണം, മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന മന്ത്രി സണ്ണി ജോസഫിന്റെ വാഗ്ദാനം ഇന്നലെയും പാഴായി. ദൈനംദിന ജീവിതത്തിന്റെ ക്രമം താളം തെറ്റിയെന്ന് സാധാരണക്കാരുടെ വിലാപം

. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ വൈദ്യുതി മുടങ്ങുന്നത് ചിലയിടങ്ങളില്‍ മാത്രമാണെന്നാണ് മന്ത്രിയുടെ മറുപടി.


സര്‍ക്കാരിനെതിരെ മുന്‍ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തുവന്നു. ഈ മാസം മുഴുവനും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ ആളുകള്‍ കുറച്ച് നിയന്ത്രണം വരുത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web