വൈദ്യുതി തടസ്സം; തൃശൂര്‍ ചാവക്കാട് കെ എസ് ഇ ബി ഓഫീസില്‍ ജീവനക്കാരന് മര്‍ദ്ദനം, സംഭവത്തില്‍ കെ എസ് ഇ ബിചാവക്കാട് പൊലീസില്‍ പരാതി നല്‍കി
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തല കെ എസ് ഇ ബി ഓഫീസില്‍ ജീവനക്കാരന് മര്‍ദ്ദനം. റിസപ്ഷനില്‍ ജോലി ചെയ്തിരുന്ന പുന്ന സ്വദേശി ഉമൈറിനാണ് മര്‍ദ്ദനമേറ്റത്.
ചാവക്കാട് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മണത്തല കെ എസ് ഇ ബി ഓഫീസിലെത്തിയ സംഘമാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. രാത്രി 11.39ഓടെയാണ് സംഭവം.
സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കെ എസ് ഇ ബി ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികള്‍ കെ എസ് ഇ ബിയുടെ 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ സംവിധാനത്തിലൂടെ 1912 എന്ന നമ്പറില്‍ അറിയിക്കാമെന്ന് കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.