വൈദ്യുതി പ്രതിസന്ധി; മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം, കെഎസ്ഇബി ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും

 
Kseb


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. കെഎസ്ഇബി ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.


നിര്‍മ്മാണത്തിലുള്ള വൈദ്യുതി പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ഹ്രസ്വകാല, ദീര്‍ഘകാല വൈദ്യുതി കരാറുകളും ചര്‍ച്ചയാകും.

പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകളും യോഗം പരിശോധിക്കും. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ആവശ്യകത, ലഭ്യത, ഭാവിയിലെ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്തായിരിക്കും തുടര്‍നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുക.

Tags

Share this story

From Around the Web