സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദല്‍ മാര്‍ഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തില്‍ കെ എസ് ഇ ബിയും വൈദ്യുതി വകുപ്പും

 
Kseb

തിരുവനന്തപുരം:ചൂടിന് പുറമെ വൈദ്യുതി പ്രതിസന്ധിയും തുടരുന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുരിതത്തില്‍. 

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തില്‍ കെഎസ്ഇബിയും വൈദ്യുതി വകുപ്പും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ എത്തി. ഈ മാസം 30 വരെ വൈകിട്ട് 6 .15 മുതല്‍ രാത്രി 12 മുക്കാല്‍ വരെ നിയന്ത്രണം ഉണ്ടാകും.

 മുന്‍കൂട്ടി വൈദ്യുതി നിയന്ത്രണത്തിന്റെ സമയം അറിയിക്കുന്നുണ്ടെങ്കിലും പലതവണ കറന്റ് പോകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. കൈമാറ്റ കരാര്‍ പ്രകാരമുള്ള 200 മെഗാ വാട്ട് മധ്യപ്രദേശില്‍ നിന്ന് ലഭിക്കാത്തതും തിരിച്ചടി ഇരട്ടിയാക്കി. ഗ്രിഡ് ഫ്രീക്വന്‍സിയിലും കുറവ് നേരിടുന്നു.


ദേശീയതലത്തില്‍ 12,000 മെഗാ വാട്ടിന്റെ കുറവ് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. 

എസിയും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയാണ് കെഎസ്ഇബി.

Tags

Share this story

From Around the Web