വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ സഹായം തേടി കെഎസ്ഇബി, വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങളും കെഎസ്ഇബി ശക്തമാക്കിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി സര്‍ക്കാര്‍ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം ഉയര്‍ന്നതും ലഭ്യതയില്‍ കുറവ് നേരിടുന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങളും കെഎസ്ഇബി ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെഎസ്ഇബി ഡയറക്ടര്‍മാര്‍ വിവിധ സംസ്ഥാനങ്ങളിലെത്തി വൈദ്യുതി ലഭ്യത സംബന്ധിച്ച് നേരിട്ട് ചര്‍ച്ച നടത്തും. നിലവില്‍ യൂണിറ്റിന് 13 രൂപ വരെ നല്‍കിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 94.94 ദശലക്ഷം യൂണിറ്റായിരുന്നു. പീക് സമയത്തെ വൈദ്യുതി ആവശ്യകത 4,938 മെഗാവാട്ട് ആയി.
പവര്‍കട്ടിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികളും ഉയരുന്നുണ്ട്. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുന്നുവെന്നാണ് പരാതി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാര്യമായി അനുഭവപ്പെടാത്ത തരത്തില്‍ പവര്‍കട്ട് വീണ്ടും ഏര്‍പ്പെടുത്തേണ്ട സാഹചര്യം എങ്ങനെ ഉണ്ടായെന്ന ചോദ്യവും ഉയരുന്നുണ്ട്.
നിലവില്‍, വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും പ്രതിസന്ധി നിയന്ത്രിക്കുന്നതിനുമായി കൂടുതല്‍ വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.