സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി. 200 മെഗാവാട്ട് വൈദ്യുതി ലഭ്യമായതോടെ താത്കാലിക ആശ്വാസം

 
kseb


 
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി ലഭ്യമായതോടെയാണ് പ്രതിസന്ധിക്ക് ആശ്വാസമായത്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ഉള്ളതിനാല്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.


ഇന്നലെ രാത്രിയും കാര്യമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ നിലവിലേത് താത്കാലികമായ ആശ്വാസം മാത്രമാണ്. മഴ പെയ്യുകയും ചൂട് കുറയുകയും ചെയ്താല്‍ മാത്രമേ പ്രതിസന്ധി അവസാനിക്കുകയുള്ളു. 

നിലവില്‍ 300 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാന്‍ ടെന്‍ഡര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന കെഎസ്ഇബിയുടെ അപേക്ഷയും റെഗുലേറ്ററി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

വൈദ്യുതി വാങ്ങാനായി കെഎസ്ഇബി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്നാണ് വിവരം. അതേസമയം വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
പവര്‍കട്ട് മൂലം രണ്ട് ജീവനുകളാണ് സംസ്ഥാനത്ത് ഇതുവരെ നഷ്ടമായതെന്നും വൈദ്യുത മന്ത്രി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മാത്രം നോക്കാതെ നാടിന്റെ പ്രശ്നങ്ങള്‍ കൂടി നോക്കണമെന്നും ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസ് പറഞ്ഞു.

എന്നാല്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയത് മുന്‍ സര്‍ക്കാരാണെന്നും ഡിവൈഎഫ്ഐ സമരം ചെയ്യേണ്ടത് പഴയ സര്‍ക്കാരിന് എതിരെയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം ഉറപ്പ് നല്‍കിയിട്ടുണ്ട്.


മുമ്പെങ്ങുമില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും 5,000 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം കൂടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാജമാണിക്യം പ്രതികരിച്ചിരുന്നു.

Tags

Share this story

From Around the Web