വൈദ്യുതി പ്രതിസന്ധിയുടെ കാരണം പുതിയ സർക്കാരിന്‍റെ പിടിപ്പുകേട്: പിണറായി വിജയൻ
Updated: Sep 11, 2026, 22:35 IST
തിരുവനന്തപുരം: നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ കാരണം പുതിയ സർക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
സർക്കാരിന്‍റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്‌ക്കുന്നതിനാണ് എൽ.ഡി.എഫ്. സർക്കാരിന്‍റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തുണ്ടായ വൈദ്യുതി കരാറിന് സർക്കാരിന്‍റെയോ റെഗുലേറ്ററി കമ്മിഷന്‍റെയോ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല.
കെ.എസ്.ഇ.ബി. ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് പിന്നീട് കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.