സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കും; വിവരം ലഭ്യമാകുക എസ്.എം.എസിലൂടെ
Sep 11, 2026, 12:21 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ 'വിത് യു'വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.
വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കും.
തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം വ്യാപിപ്പിക്കുന്നത്.
പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.