സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം, വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവെന്ന് കെ എസ് ഇ ബി.പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിലും കുറവ്

 
Kseb



ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം, വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവെന്ന് കെ എസ് ഇ ബി. പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിലും കുറവ്. 

വൈദ്യുതി ഉപഭോഗം 200 മുതല്‍ 300 മെഗാവാട്ട് വരെ വര്‍ദ്ധിക്കാന്‍ സാധ്യത. പീക്ക് സമയങ്ങളില്‍ ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കാം എന്ന് കെഎസ്ഇബി അറിയിച്ചു..


എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. 


സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതല്‍ 300 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, 23.07.2026-ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ എസ് ഇ ബി
 അറിയിച്ചു.

Tags

Share this story

From Around the Web