പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

 
PSTMORTUM1

കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ കവിതയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യയായ കവിതയെ വീടിനോട് ചേർന്നുള്ള പഴയ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജപ്തി നടപടികൾക്കായി ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

വായ്പ തിരിച്ചടയ്ക്കാൻ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അനുവദിച്ചില്ലെന്നും ഇതിലുണ്ടായ മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

കുടുംബം ആകെ 17 ലക്ഷം രൂപയായിരുന്നു വായ്പയെടുത്തിരുന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് വായ്പാ ബാധ്യത 50 ലക്ഷം രൂപയായി വർധിച്ചെന്നാണ് കുടുംബം പറയുന്നത്.

പിന്നീട് ഒത്തുതീർപ്പിന്റെ ഭാഗമായി തുക 37 ലക്ഷം രൂപയായി കുറച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.

Tags

Share this story

From Around the Web