രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ഓഗസ്റ്റ് മുതല്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിച്ചു തുടങ്ങും

ഡല്‍ഹി: രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ഓഗസ്റ്റ് മുതല്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിച്ചു തുടങ്ങും.
പോസ്റ്റ് ഓഫീസുകളുടെ ഐടി സിസ്റ്റത്തില്‍ ഒരു പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷമാണ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
യുപിഐ സംവിധാനവുമായി അക്കൗണ്ടുകള്‍ സമന്വയിപ്പിക്കാത്തതിനാല്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതിനാല്‍, ഡൈനാമിക് ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ പ്രാപ്തമാക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തപാല്‍ വകുപ്പ് അതിന്റെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പിലാക്കുകയാണ്.
2025 ഓഗസ്റ്റോടെ എല്ലാ തപാല്‍ ഓഫീസുകളിലും ഇത് നടപ്പാക്കുമെന്നാണ് സൂചന.
തുടക്കത്തില്‍, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ സെയില്‍ കൗണ്ടറുകളില്‍ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യുആര്‍ കോഡ് അവതരിപ്പിച്ചിരുന്നു.
എന്നാല്‍, ആവര്‍ത്തിച്ചുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉപഭോക്തൃ പരാതികളും കാരണം, ഈ സംവിധാനം നിര്‍ത്തേണ്ടി വന്നു.