മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ പോസ്റ്റ്; ഗുരുതരമായ അച്ചടക്കലംഘനം, കോട്ടയത്ത് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച സംഭവത്തില്‍ കോട്ടയത്ത് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണര്‍കാട് സ്റ്റേഷനിലെ എഎസ്‌ഐ സിബിമോന്‍, കോട്ടയം എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിതേഷ് എന്നിവരെയാണ് ഗുരുതരമായ അച്ചടക്കലംഘനത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങള്‍ക്കും നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. ജിതേഷ് കൊട്ടാരക്കര സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് കെ.എന്‍.ബാലഗോപാലിനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിട്ടതിന് ട്രാന്‍സ്ഫറായി എആര്‍ ക്യാമ്പിലേക്ക് എത്തിയതാണ്. അതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ പോസ്റ്റിട്ടതിന് സസ്‌പെന്‍ഷനിലായിരിക്കുന്നത്.