അശ്ലീല ഉള്ളടക്കം: ഉല്ലു, ആൾട്ട്, ദേസിഫ്ലിക്സ് അടക്കമുള്ള 25 ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്രം നിരോധിച്ചു

 
Ott

നിയമവിരുദ്ധവും അശ്ലീലവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഇരുപതിലധികം ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം അറിയിച്ചു. ഉല്ലു, ദേസിഫ്ലിക്സ്, ബിഗ് ഷോട്ട്, ആൾട്ട് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.

ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രസ്തുത പ്ലാറ്റ്ഫോമുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നും വിശദീകരണം. ഏപ്രിലിൽ, ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

ആഭ്യന്തര മന്ത്രാലയം (MHA), വനിതാ-ശിശു വികസന മന്ത്രാലയം (MWCD), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), നിയമകാര്യ വകുപ്പ് (DoLA), FICCI, CII പോലുള്ള സ്ഥാപനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തത്.

മാർച്ചിൽ, അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ, 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവ മന്ത്രാലയം നിരോധിച്ചിരുന്നു.

Tags

Share this story

From Around the Web