പാപ്പായുടെ സ്പെയിന്‍ യാത്രയുടെ ചിഹ്നവും, മുദ്രാവാക്യവും പ്രസിദ്ധീകരിച്ചു

 
Alzad

ജൂണ്‍ മാസം ആറു മുതല്‍ പന്ത്രണ്ടു വരെയുള്ള തീയതികളില്‍ സ്‌പെയിനിലേക്കുള്ള ലിയോ പതിനാലാമന്‍ പാപ്പായുടെ അപ്പസ്‌തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും തത്സംബന്ധമായ വിവരണങ്ങളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

തുറന്ന വൃത്തമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലോഗോയില്‍ മനുഷ്യ രൂപങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് കൂട്ടായ്മയുടെ ഒരു ചിത്രം രൂപീകരിച്ചിരുന്നു. 

ഇത് കണ്ടുമുട്ടലുകളെയും പരസ്പരമുള്ള പിന്തുണയേയും പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഇത് വെറുതെയുള്ള ഒരു കൂടിച്ചേരലല്ല മറിച്ച് ഒരു പൊതു ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചാണ് എടുത്തു പറയുന്നത്.

മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം ഐക്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായ ദൈവത്തിലേക്ക് നമ്മുടെ ദൃഷ്ടിയെ നയിക്കുന്നതും ക്ഷണിക്കുന്നതുമായ ഒരു മാതൃസാന്നിധ്യത്തെ എടുത്തു കാണിക്കുന്നു.

യാത്രയുടെ മുദ്രാവാക്യമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം മുപ്പത്തിയഞ്ചാം തിരുവചനം'കണ്ണുകളുയര്‍ത്തി നോക്കുവിന്‍' എന്നതാണ്. 

ദൈവസാന്നിധ്യം വീണ്ടും കണ്ടെത്താനും മറ്റുള്ളവര്‍ക്കായി സ്വയം തുറക്കാനും ദൈനംദിന ആകുലതകള്‍ക്കപ്പുറം നമ്മുടെ ദൃഷ്ടികള്‍ ഉയര്‍ത്താനുമുള്ള ക്ഷണമാണിത്.

Tags

Share this story

From Around the Web