മാർപാപ്പയുടെ സ്പെയിൻ സന്ദർശനം: വിമാന സർവീസിന് നേതൃത്വം നൽകാൻ കമാൻഡർ പാബ്ലോ മാർട്ടീനസ്

 
Pablo

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തിനായുള്ള വിമാന സർവീസിന് നേതൃത്വം നൽകുന്നത് കമാൻഡർ പാബ്ലോ മാർട്ടീനസ് ആണ്. സ്പാനിഷ് എയർലൈൻസിന്റെ 26 വർഷത്തെ കരിയറിലെ ഏറ്റവും സവിശേഷമായ ഫ്ലൈറ്റ് ആയിരിക്കും ഇതെന്നും വലിയൊരു അനുഗ്രഹമായാണ് ഈ ദൗത്യത്തെ കാണുന്നതെന്നും കമാൻഡർ മാർട്ടീനസ് പറഞ്ഞു.

​മാഡ്രിഡിൽ നിന്ന് ബാഴ്സലോണയിലേക്കുള്ള വിമാനമാണ് അദ്ദേഹം നിയന്ത്രിക്കുക. കാലാവസ്ഥയും വ്യോമഗതാഗതവും അനുകൂലമാണെങ്കിൽ ബാഴ്സലോണയിലെ പ്രശസ്തമായ സാഗ്രദ ഫാമിലിയ ബസിലിക്കയ്ക്ക് മുകളിലൂടെ വിമാനം പറത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ജൂൺ 11 – ന് ബാഴ്സലോണയിലെ എൽ പ്രാറ്റ് വിമാനത്താവളത്തിലെത്തുന്ന മാർപാപ്പ അവിടുത്തെ ചാപ്പലിൽ നവീകരിച്ച് സ്ഥാപിച്ച പുതിയ തിരുപ്പേടകം ആശീർവദിക്കും. പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഈ പ്രാർഥനാ മുറിക്ക് കൂടുതൽ ദൃശ്യത നൽകുന്നതിന്റെ ഭാഗമായാണ് മാർപാപ്പയുടെ സന്ദർശനവും ആശീർവാദ കർമ്മവും ക്രമീകരിച്ചിരിക്കുന്നത്.

​തുടർന്ന് അദ്ദേഹം കാനറി ദ്വീപുകളിലെ ലാസ് പൽമാസ്, സാന്റാ ക്രൂസ് ഡി ടെനറിഫ് എന്നിവ സന്ദർശിച്ച ശേഷം റോമിലേക്ക് മടങ്ങും.

Tags

Share this story

From Around the Web