മാര്‍പാപ്പയുടെ ശ്വാസകോശ കാന്‍സര്‍ പടര്‍ന്നിട്ടില്ലെന്ന് പരിശോധന ഫലം; തുടര്‍ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍
ശ്വാസകോശ കാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ 14-ാമന്‍ പാപ്പയുടെ കാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് മെഡിക്കല്‍ ടെസ്റ്റുകളുടെ ഫലം. ഇതിനെ തുടര്‍ന്ന് പാപ്പയ്ക്ക് തുടര്‍ചികിത്സ ആവശ്യമില്ലെന്ന് പാപ്പയുടെ ഫിസിഷ്യനായ ഡോ. ലൂയിജി കാര്‍ബണ്‍, പാപ്പയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സ്റ്റെഫാനോ മാര്‍ഗരിറ്റോറയും വ്യക്തമാക്കി
വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്ത മാര്‍പാപ്പയുടെ ട്യൂമര്‍ പരിശോധനാ ഫലം വത്തിക്കാനൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്നു. ഒക്ടോബര്‍ 13-ന് നീക്കം ചെയ്ത ട്യൂമര്‍ ശ്വാസകോശത്തിലെ അഡിനോകാര്‍സിനോമ ആണെന്നും, രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള ഓങ്കോളജിക്കല്‍ വിലയിരുത്തലില്‍ മാര്‍പ്പാപ്പയ്ക്ക് ‘കൂടുതല്‍ ചികിത്സ ആവശ്യമില്ല’ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ആദ്യ പൊതുദര്‍ശന പരിപാടിക്കായി എത്തിയ ലിയോ പാപ്പയെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് വരവേറ്റത്. മഴ ഉണ്ടായിരുന്നിട്ടും, പാപ്പ പോപ്പ്മൊബീലില്‍ സ്‌ക്വയറിലൂടെ സഞ്ചരിച്ച് ആയിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്തു.