പഠിപ്പിക്കുന്നതിനേക്കാൾ ഉപരി ജീവിതസാക്ഷ്യങ്ങളാൽ സമർപ്പിതരും അത്മായപ്രേഷിതരും സഭയെ സേവിക്കണം: പാപ്പാ

 
Leo papa

അംഗോളയിലെ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

 അംഗോളയിലെ സമൂഹത്തില്‍ സ്പന്ദിക്കുന്ന ക്രിസ്തീയചൈതന്യം തിരിച്ചറിയേണ്ടത് സാര്‍വത്രിക സഭയെ പ്രതിനിധീകരിച്ച് തന്റെ  ഉത്തരവാദിത്തമാണെങ്കിലും അതിനുള്ള പ്രതിഫലം നല്‍കേണ്ടത് കര്‍ത്താവിന്റെ കടമയാണെന്ന് പറഞ്ഞ പാപ്പാ അവന്‍ തന്റെ വാഗ്ദാനങ്ങളില്‍ വീഴ്ച്ച വരുത്തുകയില്ലെന്നും എടുത്തു പറഞ്ഞു. 


കര്‍ത്താവിനു വേണ്ടി ത്യാഗം ചെയ്യുമ്പോഴും ഉപേക്ഷിക്കുമ്പോഴും അവന്‍ തന്നെത്തന്നെ നമുക്ക് ദാനമായി നല്‍കുന്നുവെന്നും നാം നമ്മെ പൂര്‍ണ്ണമായി അവനു സമര്‍പ്പിക്കുകയാണെങ്കില്‍ നൂറിരട്ടിയായി അവന്‍ നമുക്ക് നല്‍കുമെന്നും പറഞ്ഞ പാപ്പാ യഥാര്‍ത്ഥ ജീവന്‍ കണ്ടെത്തുവാന്‍ ക്രിസ്തുവിലേക്ക് നമ്മുടെ വാതിലുകള്‍ തുറക്കുവാനും ആഹ്വാനം ചെയ്തു.

ക്രിസ്തുവിനോട് 'അതെ' എന്ന് പറയാന്‍ ഭയപ്പെടരുതെന്നും  ജീവിതം പൂര്‍ണ്ണമായും അവന്റെ മാതൃകയില്‍ ഉറപ്പിക്കുവാനും സെമിനാരി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു. 

നാളയെ ഭയപ്പെടരുതെന്നും നിങ്ങള്‍ പൂര്‍ണ്ണമായും കര്‍ത്താവിനുള്ളവരാണെന്നും അനുസരണത്തിലും ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അവനെ പിന്തുടരുന്നത് ഏറെ മൂല്യവത്താണെന്നും അവന്‍ നമ്മില്‍ നിന്നും  ഒന്നും എടുക്കുകയല്ല മറിച്ച് അവന്‍ നമ്മില്‍ നിന്ന് എടുക്കുന്നതും സ്വയം ഏറ്റെടുക്കുന്നതും പാപം മാത്രമാണെന്നും അവനില്‍ നിന്നും നമുക്ക് എല്ലാം ലഭിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

പ്രേഷിതദൗത്യത്തില്‍ ദുഷ്ടന്റെ കെണികളെ മറികടക്കാനുള്ള ശക്തിയും നിത്യജീവന്റെ പ്രത്യാശയും കര്‍ത്താവ് നമുക്ക് ദാനമായി നല്‍കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.


 ഈ സമ്മാനങ്ങളില്‍ ഏറ്റവും വലുത് പരിശുദ്ധാത്മാവാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 

ജ്ഞാനസ്‌നാന സമയത് നമ്മുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി വന്ന പരിശുദ്ധാത്മാവ് ക്രിസ്തുവിനോട് നമ്മെ അനുരൂപപ്പെടുത്തിയെന്നും സുവിശേഷത്തില്‍ നിന്ന് ആരംഭിച്ച് സ്വതന്ത്രവും അനുരഞ്ജനപരവും മനോഹരവും മഹത്തായതുമായ ഒരു അംഗോളന്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുവാന്‍ ഏവരെയും അയച്ചുവെന്നും പാപ്പാ അടിവരയിട്ടു.

ക്രൈസ്തവരെന്ന നിലയില്‍ എല്ലാ പ്രവൃത്തികളുടെ അടിസ്ഥാനം യേശുവിന്റെ ശിഷ്യന്മാരായിരിക്കുക എന്നതാണെന്നും അവന്റെ പ്രതിച്ഛായയാകേണ്ടത് ഏവരുടെയും കടമയാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

 ക്രിസ്തു തന്റെ  ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത് അവനോട് അടുത്ത് ഐക്യപ്പെട്ടിരിക്കുക എന്നതാണെന്നു വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം ഉദ്ധരിച്ച് പറഞ്ഞ പാപ്പാ  'വിശ്വസ്ത ശിഷ്യന്മാര്‍ സന്തോഷമുള്ള ശിഷ്യന്മാര്‍' എന്ന അംഗോള സഭയുടെ ത്രിവര്‍ഷ- അജപാലന  പരിപാടിയുടെ ആപ്തവാക്യം അടിവരയിട്ടുകൊണ്ട് സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപിക്കുന്നതില്‍ സ്ഥിരോത്സാഹം കാണിക്കുവാന്‍ ഏവരെയും ആഹ്വാനം ചെയ്തു.

'അംഗോളയിലെ സഭയ്ക്ക് കര്‍ത്താവ് ഏതൊക്കെ വഴികളാണ് തുറക്കുന്നത്?'  എന്ന ചോദ്യം ഉന്നയിച്ച പാപ്പാ ആദ്യത്തെ പാത ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണെന്നും അതിനായി തുടര്‍ച്ചയായ രൂപീകരണത്തെ ഏറെ വിലമതിക്കണമെന്നും ജീവിതത്തിന്റെ യോജിപ്പില്‍ ജാഗ്രത പാലിക്കണെമന്നും  പാപ്പാ പറഞ്ഞു.

ആളുകള്‍ക്ക് നല്‍കുന്ന പ്രാരംഭ രൂപീകരണത്തെയും പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. അന്ധവിശ്വാസത്തിന്റെ അപകടകരമായ മിഥ്യാധാരണയില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനായി ആന്തരിക ജീവിതത്തിന്റെ ഐക്യത്തെക്കുറിച്ചും നമ്മെകുറിച്ചുതന്നെയും നമുക്ക് ലഭിച്ച ദൈവ ദാനങ്ങളെക്കുറിച്ചും സാഹിത്യം സംഗീതം കായികം കലകള്‍ എല്ലാറ്റിനുമുപരി ആരാധനയുടെയും ധ്യാനത്തിന്റെയും പ്രാര്‍ത്ഥനാത്മകതയിലേക്ക് ഗൗരവപൂര്‍വ്വം അവരെ  നയിക്കണമെന്നും  പാപ്പാ ഉപദേശിച്ചു.

അതിനാല്‍ പഠിപ്പിക്കുന്നതിനേക്കാള്‍ ഉപരി ജീവിതസാക്ഷ്യങ്ങളാല്‍ അവരോട് സംവദിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. 

സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ തുറന്നുപറച്ചിലോടെയും സുതാര്യതയോടെയും സാഹോദര്യം വളര്‍ത്തണമെന്നും അഹങ്കാരത്തിനും സ്വാര്‍ത്ഥതയ്ക്കും വശംവദരാകാതിരിക്കണമെന്നും  ജനങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ദരിദ്രരില്‍ നിന്ന് മാറിനില്‍ക്കരുതെന്നും പദവികള്‍ തേടുന്നത് ഒഴിവാക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

യുദ്ധത്തിന്റെ വിപത്തിനെ അപലപിക്കുന്നതിലും പീഡിതരായ ജനങ്ങളെ അവരുടെ പക്ഷത്ത് നിന്ന് പിന്തുണയ്ക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും പുനര്‍നിര്‍മ്മിക്കുന്നതിലും സായുധ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വഴികളും പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിലും മുന്‍കാലങ്ങളില്‍ അജപാലകരെന്ന  നിലയില്‍ കാണിച്ചിട്ടുള്ള പ്രതിബദ്ധതയും ധൈര്യവും ഈ കാലഘട്ടത്തിലും തുടരുവാനും പാപ്പാ ആഹ്വാനം  ചെയ്തു.

 'വികസനം സമാധാനത്തിന്റെ പുതിയ പേരാണ്' എന്ന വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ  വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്  രാജ്യത്തിന്റെ സമഗ്രവികസനത്തില്‍ സഹകരിച്ചുകൊണ്ട് ഉദാരമതിയായ ഒരു സഭയായി തുടരുവാന്‍ പാപ്പാ ഏവരെയും ക്ഷണിച്ചു.

Tags

Share this story

From Around the Web