അല്‍ബാനോ തടാകത്തിലെ മരിയന്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് പാപ്പ

 
LEO PAPA 1


റോം: മാര്‍പാപ്പയുടെ വേനല്‍ക്കാല വിശ്രമ വസതി കാസ്റ്റല്‍ ഗന്ധോള്‍ഫോയ്ക്കു അരികെയുള്ള അല്‍ബാനോ തടാകത്തിലെ മരിയന്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ലെയോ പാപ്പ. 


പ്രാദേശികസമയം വൈകുന്നേരം ആറു മണിക്ക് ഇന്ത്യയിലെ സമയം രാത്രി ഒന്‍പതരയ്ക്ക് വളളത്തില്‍, പരിശുദ്ധ അമ്മയുടെ ത്രിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലാണ് പാപ്പയും പങ്കുചേര്‍ന്നത്. 

ചരിത്രത്തിലാദ്യമായാണ് അല്‍ബാനോ പ്രദക്ഷിണത്തില്‍ ഒരു മാര്‍പാപ്പ പങ്കുചേരുന്നത്. വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ ആശീര്‍വദിച്ച, മരിയ സാന്തിസിമ ദെല്‍ ലാഗോ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ച ശേഷമാണ് പാപ്പ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.


പത്തോളം ചെറു ബോട്ടുകളും, തുഴച്ചില്‍ വള്ളങ്ങളും, സുരക്ഷാ സേനയുടെ വള്ളങ്ങളും പാപ്പയുടെ യാത്രയില്‍ തടാകത്തില്‍ അനുഗമിക്കുന്നുണ്ടായിരിന്നു. 

വിശുദ്ധ പോള്‍ ആറാമനും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, തടാകത്തിലൂടെയുള്ള പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നില്ല. 


ഈ സന്ദര്‍ശനം ദൈവസൃഷ്ടിയായ പ്രകൃതിയോടുള്ള പാപ്പയുടെ ആദരവായാണ് കാണുന്നതെന്ന് ഇടവകയുടെ വികാരിയും സലേഷ്യന്‍ വൈദികനായ ഫാ. ഡോണ്‍ തദേവൂസ് പറഞ്ഞു.


പ്രകൃതിരമണീയമായ അല്‍ബാനോ തടാകവും പരിസരവും സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന സന്ദേശം ഈ യാത്രയിലൂടെ പാപ്പ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാപ്പ സഞ്ചരിച്ച ബോട്ടില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘവുമുണ്ടായിരിന്നു.

 അഗ്‌നിപര്‍വ്വത ഗര്‍ത്തത്തില്‍ രൂപപ്പെട്ട, ഏകദേശം രണ്ട് ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള അല്‍ബാനോ തടാകത്തിന് അഭിമുഖമായാണ് പാപ്പയുടെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്യുന്നത്.

Tags

Share this story

From Around the Web