തന്‍റെ ഇഷ്ട ഫുട്‌ബോള്‍ ടീമിനെ വെളിപ്പെടുത്തി പാപ്പ

 
Papa

മാഡ്രിഡ്: സ്‌പെയിനിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, എഫ്.സി ബാഴ്‌സലോണ എന്നിവയില്‍ ഏതിന്‍റെ ഫാനാണ് പാപ്പ  എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സരസമെങ്കിലും ഏറെ അര്‍ത്ഥതലങ്ങളുള്ള മറുപടിയാണ് പാപ്പ നല്‍കിയത്. ‘അത് എളുപ്പമാണ്; മാര്‍പാപ്പ എല്ലാ ടീമുകള്‍ക്കും ഒപ്പമാണ്, എന്നാല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് റയല്‍ മാഡ്രിഡിന് ഒപ്പമാണ്!’ – എന്നതായിരുന്ന പാപ്പയുടെ വാക്കുകള്‍.  

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് റോബര്‍ട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന പാപ്പ,  വ്യക്തിപരമായി താന്‍ റയല്‍ മാഡ്രിഡിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും മാര്‍പാപ്പ എന്ന നിലിയില്‍ എല്ലാ ടീമുകളെയും ഒരുപോലെയാണ് കാണുന്നതെന്ന സന്ദേശമാണ് ഈ മറുപടിയിലൂടെ നല്‍കിയത്. സ്‌പെയിന്‍ സന്ദര്‍ശനത്തിനായുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തമായി താല്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാകാമെങ്കിലും, കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയില്‍ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടാകില്ലെന്ന്  ഈ അനൗപചാരിക മറുപടിയിലൂടെ പാപ്പ പറഞ്ഞുവയ്ക്കുന്നു്. ഭരണപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് എല്ലാവരെയും ഒരേപോലെ കാണാനും ഉള്‍ക്കൊള്ളാനുമുള്ള കടമയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടെയായി പാപ്പയുടെ  വാക്കുകള്‍ മാറുകയാണ്.

Tags

Share this story

From Around the Web