ഇറാക്കിലുണ്ടായ അഗ്‌നിബാധ ദുരന്തത്തില്‍ പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍സിറ്റി: ഇറാക്കിലെ അല്‍ കുത്ത് നഗരത്തില്‍ എഴുപതോളം പേരുടെ ജീവനപഹരിച്ച അഗ്‌നിബാധ ദുരന്തത്തില്‍ പാപ്പാ അനുശോചമനമറിയിച്ചു.
അല്‍ കുത്തില്‍ ''കോര്‍ണിചെ ഹൈപ്പര്‍ മാര്‍ക്കറ്റ്'' എന്ന കച്ചവട കേന്ദ്രം (ഷോപ്പിംഗ് സെന്റര്‍) സ്ഥിതിചെയ്യുന്ന 5 നിലകെട്ടിടത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ലിയൊ പതിനാലാമാന്‍ പാപ്പായുടെ ദുഃഖം അറിയിക്കുന്ന ടെലഗ്രാം സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിനാണ് ഒപ്പിട്ട് അയച്ചത്.
ഈ ദുരന്തത്തില്‍ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും പാപ്പാ അനുസ്മരിക്കുകയും ഈ ദുരന്തം മൂലം വേദനിക്കുന്ന കുടുംബങ്ങളോടുളള ആത്മീയ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇറാക്കിന്റെ തലസ്ഥാനനഗരമായ ബാഗ്ദാദില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ദുരന്തവേദി. ഇവിടെ ഒരാഴ്ച മുമ്പാണ് കോര്‍ണിചെ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇറാക്കിന്റെ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി തീപിടുത്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അതിവേഗ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.