ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനം: ആവേശത്തോടെ ഇക്വറ്റോറിയൽ ഗിനിയയിലെ കുട്ടികൾ

 
Giniya

മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രാർഥനയിൽ പങ്കുചേരുന്നതിനുമായി സലേഷ്യൻ സന്യാസ സഭയിലെ അംഗങ്ങൾ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർപാപ്പയുടെ സന്ദർശനത്തിൽ അൾജീരിയ, കാമറൂൺ, അംഗോള എന്നീ രാജ്യങ്ങൾക്കൊപ്പം സ്പാനിഷ് സംസാരിക്കുന്ന രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയും ഉൾപ്പെടുന്നു.

‘ചിൽഡ്രൻസ് ക്യാമ്പ് 2026’ എന്ന പേരിൽ മലബോ മിഷനിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം കുട്ടികളും മുപ്പത്തിയഞ്ചോളം കൗൺസിലർമാരും പങ്കെടുത്തു. “ക്രിസ്തു ജീവിക്കുന്നു!” എന്ന മുദ്രാവാക്യത്തിനു കീഴിൽ മാർച്ച് 28 മുതൽ 30 വരെയായിരുന്നു ക്യാമ്പ്. സഭയുടെ പ്രാധാന്യം, പരിശുദ്ധ പിതാവിന്റെ ദൗത്യം, വിശുദ്ധരുടെ ജീവിതം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നുനൽകിയ മൂന്ന് ദിവസങ്ങൾ ആവേശകരമായ അനുഭവമായിരുന്നുവെന്ന് സംഘാടകയായ സി. ഗ്യൂസി ബെച്ചെറോ പറഞ്ഞു.


കുട്ടികളിൽ ആത്മീയവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് കുർബാന, പ്രാർഥനാ സെഷനുകൾ, വർക്ഷോപ്പുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൂടാതെ, ഇക്വറ്റോറിയൽ ഗിനിയൻ പാരമ്പര്യങ്ങൾ ആഘോഷിക്കുന്ന സാംസ്കാരിക സായാഹ്നവും കായികമത്സരങ്ങളും നടന്നു. ഓരോ ഗ്രൂപ്പുകൾക്കും വി. കാർലോ അക്കുത്തിസ്, വി. ജോസഫിൻ ബഖിത തുടങ്ങിയ വിശുദ്ധരുടെ പേരുകൾ നൽകി അവരെ സഭയുമായി കൂടുതൽ അടുപ്പിക്കാനും വിശുദ്ധിയുടെ പാത പിന്തുടരാൻ പ്രേരിപ്പിക്കാനും അധികൃതർ ശ്രദ്ധിച്ചു.

Tags

Share this story

From Around the Web