ലിയോ പതിന്നാലാമന്‍ പാപ്പയുടെ വിമാനത്തിന് സാങ്കേതി തകരാര്‍. അടിയന്തിരമായി പാപ്പയെ വിമാനത്തില്‍ നിന്നും പുറത്തിറക്കി
 

 
TECHNICAL ISSUE

ഒരാഴ്ചത്തെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി സ്പെയിനിൽ നിന്നും മടങ്ങുന്നതിനിടെ ലിയോ XIV മൻ പാപ്പയുടെ വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ ആശങ്കയുടെ മണിക്കൂറുകളാണ് സൃഷ്ടിച്ചത്.

സ്പെയിനിൽ നിന്നും ഔദ്യോഗിക യാത്രയയപ്പ് ലഭിച്ച് വിമാനത്തിൽ കയറിയതിന് ശേഷമാണ് സാങ്കേതിക തകരാർ വിമാനത്തിന് ശ്രദ്ധയിൽപ്പെടുന്നതും തുടർന്ന് പാപ്പയെ വിമാനത്തിൽ നിന്ന് ഇറക്കുകയും ആയിരുന്നു. സ്പെയിനിലെ ഫിലിപ്പേ രാജാവ് അദ്ദേഹത്തെ വിമാനത്തിൽ നിന്നും സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റി.

 പിന്നീട് സാങ്കേതിക വിദഗ്ധർ എത്തി വിമാനത്തിൻറെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമാവുകയായിരുന്നു. എന്നാൽ അധികം സമയം പാഴാക്കാതെ തന്നെ മറ്റൊരു പ്രൈവറ്റ് ജെറ്റ് വിമാനം കൊണ്ടുവരികയും ലിയോ പതിനാലാമൻ പാപ്പ അതിൽ യാത്ര തുടരുകയുമാണ് ചെയ്തത്.

വിമാനത്തിൻറെ സാങ്കേതിക തകരാർ എന്തായിരുന്നുവെന്ന് റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല

Tags

Share this story

From Around the Web